ട്രെയിന്‍ സര്‍വിസുകള്‍ ഭാഗികമായി റദ്ദാക്കി
ട്രെയിന്‍ സര്‍വിസുകള്‍ ഭാഗികമായി റദ്ദാക്കി
പാലക്കാട്: നമ്പര്‍ 56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടുവരെ മാത്രമേ സര്‍വിസുണ്ടാകൂ. പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും.
ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ രാത്രി 11.45ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്ര ഏപ്രില്‍ 10, 24 തീയതികളില്‍ പുലര്‍ച്ച ഒന്നിന് മംഗളൂരു ജങ്ഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക.
ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂര്‍ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.