ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്; ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല; താന്‍ വിവാഹമോചിതയായെന്ന് സംവിധായിക റത്തീന

താന്‍ വിവാഹമോചിതയായെന്ന് സംവിധായിക റത്തീന

Update: 2025-04-02 11:43 GMT

കൊച്ചി: താന്‍ വിവാഹമോചിതയെന്ന് 'പുഴു' സിനിമയുടെ സംവിധായിക റത്തീന. താന്‍ നിയമപരമായി വിവാഹമോചിത ആയിട്ട് കുറച്ചുനാളായെന്നും കുറച്ച് പേരുടെ ചോദ്യങ്ങളുടെ മറുപടിയാണിതെന്നും റത്തീന ഫെയ്സ്ബുക്കില്‍ കുറിച്ചു.

''രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്‌സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്. ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്റെ കയ്യിലുണ്ട്. (വെബ്സൈറ്റിലും ലഭ്യമാണ്. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെയും കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം)'' ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല'' എന്നാണ് റത്തീന കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'പുഴു'വാണ് റത്തീന ആദ്യമായി സംവിധാനം ചെയ്ത സിനിമ. നവ്യ നായരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പാതിരാത്രി'യാണ് റത്തീനയുടെ അടുത്ത പുറത്തിറങ്ങാനുള്ള സിനിമ.

Full View


Tags:    

Similar News