10 കോടിയുടെ സമ്മര്‍ ബമ്പര്‍ അടിച്ചത് പാലക്കാട്ട്; സമ്മാനം SG 513715 എന്ന ടിക്കറ്റിന്; രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനും; ഒന്നാം സമ്മാനം പാലക്കാട്ടെ കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിന്
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ സമ്മാനം പാലക്കാട്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ്.
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജന്‍സി എന്ന പേരില്‍ വാങ്ങിയ 180 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. ആകെ 1.30 ലക്ഷം ബംപര്‍ ടിക്കറ്റുകളാണ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഇത്തവണ വിറ്റത്.
മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം വച്ച് അഞ്ച് ലക്ഷം രൂപ. 250 രൂപയുടെ ടിക്കറ്റ് വില്‍പനയില്‍ പാലക്കാടായിരുന്നു മുന്നില്‍. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.