മുനമ്പം വിഷയവും വഖഫ് ബില്ലും തമ്മില്‍ ഒരുബന്ധവുമില്ല; രണ്ടിനെയും കൂട്ടിക്കെട്ടിയത് രാഷ്ട്രീയ ലക്ഷ്യം വച്ച്; മതവിശ്വാസത്തെ ഹനിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി
മുനമ്പം വിഷയവും വഖഫ് ബില്ലും തമ്മില്‍ ഒരുബന്ധവുമില്ല
മലപ്പുറം: മുനമ്പം വിഷയവും വഖഫ് ഭേദഗതിബില്ലും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുനമ്പം വിഷയം ഇവിടെ രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ. വഖഫ് ബില്ലിനെ വഖഫ് ഭേദഗതി ബില്ലില്‍ കൊണ്ടുപോയി കെട്ടിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
നാളെ മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെ സ്വത്തുക്കളും കേന്ദ്രം പിടിച്ചടക്കും. ഇതര സംസ്ഥാനങ്ങളില്‍ ജീവനും സ്വത്തിനും രക്ഷയില്ലെന്ന് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പരാതിയുണ്ട്. വഖഫ് ഭേദഗതി ബില്‍ വിശാല അര്‍ഥത്തില്‍ മനസിലാക്കണം. ഭരണഘടനക്ക് വിരുദ്ധമായി വിശ്വാസത്തിലിടപെടുകയാണ് സര്‍ക്കാര്‍. വഖഫ് വിശ്വാസപരമായ കാര്യമാണ്. ദൈവമാര്‍ഗത്തില്‍ സ്വന്തം സ്വത്ത് സമര്‍പ്പിക്കാനുള്ള മതപരമായ വിശ്വാസത്തെ ഹനിക്കാനാണ് വഖഫ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.