മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികര്‍ക്ക് നേരെ ആക്രമണം; ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്നു പരാതി
മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികര്‍ക്ക് നേരെ ആക്രമണം
By : സ്വന്തം ലേഖകൻ
Update: 2025-04-02 00:55 GMT
തൃശൂര്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്നു പരാതി. ഫാ. ഡേവിസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ. ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദികസംഘമാണ് ആക്രമിക്കപ്പെട്ടതെന്നും ജബല്‍പുര്‍ എസ്പിക്കു പരാതി നല്‍കിയെന്നും ഫാ. ജോര്‍ജ് തോമസ് പറഞ്ഞു.