വന്‍ വിലക്കുറവില്‍ പശുക്കളെ വില്‍ക്കുന്നതായി സാമൂഹികമാധ്യമത്തില്‍ പരസ്യം; ഓര്‍ഡര്‍ ചെയ്ത യുവ കര്‍ഷകന് നഷ്ടമായത് ഒരു ലക്ഷം രൂപ
പശുക്കളെ വില്‍ക്കുന്നതായി സാമൂഹികമാധ്യമത്തില്‍ പരസ്യം; ഓര്‍ഡര്‍ ചെയ്ത കര്‍ഷകന് നഷ്ടമായത് ഒരു ലക്ഷം രൂപ
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ പരസ്യം കണ്ട് പശുവിനെ വാങ്ങാന്‍ പണം നല്‍കിയ യുവ കര്‍ഷകന് നഷ്ടമായത് ഒരു ലക്ഷം രൂപ. വലിയ വിലക്കുറവില്‍ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തില്‍ വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത മട്ടന്നൂര്‍ സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നല്‍കി വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവാവ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം അയച്ചുകൊടുക്കുക ആയിരുന്നു.
പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്സാപ്പ് വഴി യുവാവിന് അയച്ചുകൊടുത്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പശുക്കള്‍ എത്താതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി അറിഞ്ഞത്.