വിനോദസഞ്ചാരത്തിനായി രക്ഷിതാക്കള്‍ക്കൊപ്പം കക്കാടംപൊയിലെ റിസോര്‍ട്ടിലെത്തി; പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

വിനോദസഞ്ചാരത്തിനായി രക്ഷിതാക്കള്‍ക്കൊപ്പം കക്കാടംപൊയിലെ റിസോര്‍ട്ടിലെത്തി; പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Update: 2025-04-05 00:42 GMT

മലപ്പുറം: രക്ഷിതാക്കള്‍ക്കൊപ്പം കക്കാടംപൊയിലിലെ റിസോര്‍ട്ടിലെത്തിയ ഏഴു വയസ്സുകാരന്‍ പൂളില്‍ മുങ്ങി മരിച്ചു കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.

വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി റിസോര്‍ട്ടിലെത്തിയത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.

ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഉടന്‍ മാതൃ-ശിശുവിഭാഗത്തിലേത്ത് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Tags:    

Similar News