മലപ്പുറം വഴിക്കടവ് വനത്തില്‍ മൂന്ന് ആനകള്‍ ചരിഞ്ഞ നിലയില്‍; ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

മലപ്പുറം വഴിക്കടവ് വനത്തില്‍ മൂന്ന് ആനകള്‍ ചരിഞ്ഞ നിലയില്‍

Update: 2025-04-05 04:01 GMT

മലപ്പുറം: മലപ്പുറം വഴിക്കടവ് വനത്തിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചു. നിലവില്‍ ദുരൂഹതയില്ലെന്നാണ് വിവരം. പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചില്‍ പെട്ട സ്ഥലങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്.

Tags:    

Similar News