എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി അമ്പിളി; വിശദ അന്വേഷണത്തിന് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-04-06 05:46 GMT
കൊച്ചി: എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അമ്പിളി. ശനിയാഴ് രാത്രി പതിനൊന്നോടെയാണ് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപാഠി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിക്കും.