തൊമ്മന്‍കുത്തില്‍ വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി വനം വകുപ്പ്; കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് സെന്റ് ജോര്‍ജ് പള്ളി അധികൃതര്‍

തൊമ്മന്‍കുത്തില്‍ വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി വനം വകുപ്പ്

Update: 2025-04-12 10:21 GMT

ഇടുക്കി: തൊമ്മന്‍കുത്തില്‍ വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കി. സെന്റ് ജോര്‍ജ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ചത്. കഴിഞ്ഞ ദിവസമാണ് കുരിശ് സ്ഥാപിച്ചത്.

കുരിശ് സ്ഥാപിച്ചത് വനഭൂമിയിലെന്ന് വനം വകുപ്പ് അറിയിച്ചു. കുരിശ് സ്ഥാപിച്ചത് അനധികൃതമായി ആണെന്നും, സ്ഥാപിച്ചവര്‍ക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസ് എടുക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. അതേസമയം, കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് വിശ്വാസികളും സെന്റ് ജോര്‍ജ് പള്ളി അധികൃതരും പറയുന്നത്.

Tags:    

Similar News