വിവാഹ മോചിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 47കാരന്‍ അറസ്റ്റില്‍
വിവാഹ മോചിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 47കാരന്‍ അറസ്റ്റില്‍
തൃശൂര്‍: വിവാഹ മോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഴിക്കോട് സ്വദേശി കൂട്ടിക്കല്‍ വീട്ടില്‍ സുജേഷി (47) നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റില്‍ പ്രതി താമസിച്ച് വന്നിരുന്ന എറിയാട് ഉള്ള വാടക വീട്ടിലും 2024 നവംബറില്‍ ചെറായിയില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
തുടര്‍ന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ സലീം. കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷമീന്‍, ഗോപേഷ്, അഖില്‍ രാജ്, നീതി ഭാസി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.