അധ്യാപിക എറിഞ്ഞ വടി കൊണ്ടത് കുട്ടിയുടെ കണ്ണില്‍; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി

അധ്യാപിക എറിഞ്ഞ വടി കൊണ്ടത് കുട്ടിയുടെ കണ്ണില്‍; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായി

Update: 2025-04-09 02:58 GMT

ബെംഗളൂരു: അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കൊണ്ട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ക്ലാസ് മുറിയില്‍ വെച്ച് അധ്യാപിക വടി കൊണ്ട് എറിഞ്ഞപ്പോള്‍ കുട്ടിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. ചിക്കബെല്ലാപുര ചിന്താമണി സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6ന് നടന്ന സംഭവത്തില്‍ അധ്യാപിക ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

വടി എറിഞ്ഞ അധ്യാപിക സരസ്വതിക്കു പുറമേ, സംഭവം മറച്ചുവച്ചതിന് അധ്യാപകരായ അശോക്, നാരായണസ്വാമി, രാമ റെഡ്ഡി, വെങ്കിട്ടരമണ റെഡ്ഡി എന്നിവര്‍ക്കും ചിക്കബെല്ലാപുര ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ ഉമദേവിക്കുമെതിരെയാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിന്റെ പരുക്കേറ്റ കണ്ണില്‍ 2 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണു പരാതി നല്‍കിയത്.

Tags:    

Similar News