ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡില്‍ അപകടത്തില്‍പെട്ടു

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡില്‍ അപകടത്തില്‍പെട്ടു

Update: 2025-04-16 12:27 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡില്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡില്‍ ലോവര്‍ കരിക്കത്താണ് അപകടമുണ്ടായത്. ഗവര്‍ണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട് അകമ്പടി വാഹനങ്ങളും ഒപ്പം ഉണ്ടായിരുന്നു.

ഒരേ ദിശയില്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.രണ്ട് സ്വകാര്യ വാഹനങ്ങളാണ് ഗവര്‍ണറുടെ വാഹനത്തിനൊപ്പം അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്നാണ് സൂചന. ഇതില്‍ ഒരു വാഹനത്തിലെ ഡ്രൈവര്‍ ഗവര്‍ണറുടെ അകമ്പടി വാഹനത്തിലെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇയാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

Similar News