കഞ്ചാവുമായി യുവതി അടക്കം രണ്ടു ഒഡീഷ സ്വദേശികള്‍ പിടിയില്‍

കഞ്ചാവുമായി യുവതി അടക്കം രണ്ടു ഒഡീഷ സ്വദേശികള്‍ പിടിയില്‍

Update: 2025-04-20 15:09 GMT

അങ്കമാലി: ഒമ്പതര കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ടു ഒഡീഷ സ്വദേശികള്‍ പിടിയില്‍. കണ്ഡമാല്‍ സ്വദേശികളായ റിങ്കു ദിഗല്‍ (25), ശാലിനി ഭാലിയാര്‍ സിങ് (22) എന്നിവരെ അങ്കമാലി പൊലീസാണ് പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് വില്‍പന നടത്തുന്നവരാണിവര്‍. ഒ

ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഡീഷയില്‍നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി 25000 രൂപക്ക് വരെ മൊത്തം കച്ചവടം നടത്തി മടങ്ങിപോകുന്നതാണ് പതിവ്. ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എ. രമേശ്, എസ്.ഐമാരായ കെ. പ്രദീപ് കുമാര്‍, എം.എസ്. ബിജീഷ്, അജിത്, എ.എസ്.ഐ നവീന്‍ ദാസ്, സീനിയര്‍ സി.പി.ഒമാരായ അജിത തിലകന്‍, എം.ആര്‍. മിഥുന്‍, അജിത്കുമാര്‍, കെ.ആര്‍ മഹേഷ്, സി.പി.ഒമാരായ ഹരികൃഷ്ണന്‍, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Similar News