അടുക്കളയില്‍ നിന്നും കളിക്കുന്നതിനിടയില്‍ തലയില്‍ അലൂമിനിയം കലംകുടുങ്ങി; രണ്ടു വയസുകാരിയെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

തലയില്‍ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിയെ ഫയര്‍ ഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

Update: 2025-04-25 17:25 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തിലെ അണ്ടലൂരിലെ വീടിന്റെ അടുക്കളയില്‍ നിന്നും കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍തലയില്‍ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിയെ തലശേരി ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ സാഹസികമായി രക്ഷിച്ചു.അണ്ടലൂര്‍ മുണ്ടുപറമ്പില്‍ താമസിക്കുന്ന കുടുംബത്തിലെരണ്ടു വയസുകാരിയുടെ തലയിലാണ് കലം കുടുങ്ങിയത്.

വെള്ളിയാഴ്ച്ച രാവിലെ എട്ടുമണിക്ക് അടുക്കളയില്‍ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തില്‍ കുട്ടിയുടെ തലയില്‍ അലൂമിനിയത്തിന്റെ കലം കുടുങ്ങിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ വെപ്രാളത്തില്‍ കലം ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ വാഹനത്തില്‍ തലശ്ശേരി ഫയര്‍ സ്റ്റേഷനില്‍ എത്തിയത് മണിക്കൂറുകള്‍ സമയമെടുത്താണ് കുട്ടിയുടെ തലയില്‍ കുടുങ്ങിയ അലൂമിനിയത്തിന്റെ കലം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കിയത്.

രക്ഷാപ്രവര്‍ത്തനത്തിന് തലശേരിഅസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ.രജീഷ്, സീനിയര്‍ ഫയര്‍ ആന്‍സ് റസ്‌ക്യു ഓഫീസര്‍മാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News