കൂട്ടുകാര്‍ക്കൊപ്പം വിതുരയിലെ വെള്ളച്ചാട്ടം കാണാനെത്തി; കാല്‍വഴുതി പാറയിടുക്കിലേക്ക് വീണ തമിഴ്‌നാട് സ്വദേശിയായ എംടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാല്‍വഴുതി പാറയിടുക്കിലേക്ക് വീണഎംടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിതുര താവയ്ക്കലില്‍ ഒഴുക്കില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് കുളിക്കുന്നതിനിടെ കാല്‍വഴുതി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ കാണാതായ വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാര്‍ഥിയായ ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യ(25)ത്തിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. വിതുര താവയ്ക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ വന്നതായിരുന്നു മോഹന്‍രാജ് സുബ്രമണ്യവും സുഹൃത്തുക്കളും.
വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മോഹന്‍ രാജിന്റെ കാല്‍വഴുതി പാറയിടുക്കിലേക്ക് വീണ് കാണാതാകുകയായിരുന്നു. മോഹനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചു. വിതുര ഫയര്‍ഫോഴ്‌സും പൊലീസും ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പാറയുടെ വിടവില്‍ തലകീഴായി ഇറുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ, മണല്‍ച്ചാക്ക് നിരത്തി ഒഴുക്ക് നിയന്ത്രിച്ച ശേഷമാണ് കരയിലേക്കെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പരിസരത്ത് കനത്തമഴയാണെന്നതിനാല്‍ വാമനപുരം നദിയിലും ഒഴുക്ക് ശക്തമായിരുന്നു.