വേങ്ങരയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

വേങ്ങരയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2025-04-26 14:12 GMT
വേങ്ങരയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • whatsapp icon

മലപ്പുറം: വേങ്ങരയില്‍ 11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാക്കടപ്പുറായ ബാലന്‍ പീടിക സ്വദേശി മുഹമ്മദ് ജല്‍ജസാണ് പിടിയിലായത്.

പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും കണ്ണമംഗലം കര്‍മ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാള്‍ കാറില്‍ ലഹരി വില്‍പന നടത്തിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.

Tags:    

Similar News