പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വെടിയേറ്റു മരിച്ച കൊച്ചിയിലെ രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം

Update: 2025-04-27 09:07 GMT

കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെയാണ് രാമചന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.എന്‍. ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാമചന്ദ്രന്റെ വീട്ടിലെത്തി.

Similar News