മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോര്‍ട്ട് മുറിയില്‍ മരിച്ചു; മരിച്ചത് പുതുച്ചേരിയില്‍ നിന്നുള്ള 15കാരി

Update: 2025-05-10 09:05 GMT

മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയെ റിസോര്‍ട്ട് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകള്‍ പര്‍വതവര്‍ധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ റിസോര്‍ട്ടിലായിരുന്നു താമസം. രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയെ ഇന്നലെ പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തില്‍ ഇല്ലെന്നാണ് സൂചനകള്‍.

Similar News