കണ്‍പുരികത്തിന് താഴെ കറുത്ത മറുക്; ധരിച്ചിരിക്കുന്നത് ടീ ഷര്‍ട്ടും കാവി ലുങ്കിയും; വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. വടകരയിലാണ് ദാരുണ സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45 വയസ് മാത്രം തോന്നിക്കുന്ന ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി ഒന്‍പതോടെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
മരിച്ച യുവാവ് കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വലത് കണ്‍പുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഇപ്പോൾ സൂക്ഷിച്ചിരിക്കുയാണ്. എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പർ: 9946664609(സബ്ബ് ഇന്‍സ്‌പെക്ടര്‍, വടകര) 0496 2524206(വടകര പോലീസ് സ്‌റ്റേഷന്‍)