കോഴിക്കോട് മകന് പിതാവിന്റെ കുത്തേറ്റു; പിതാവും സഹോദരനും പോലീസ് കസ്റ്റഡിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-12-21 08:00 GMT
കോഴിക്കോട്: മൂന്നാലിങ്കലില്‍ പിതാവ് മകനെ കുത്തി പരിക്കേല്‍പ്പിച്ചു. പള്ളിക്കണ്ടി സ്വദേശി യാസിന് അറാഫത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് യാസിന്റെ പിതാവ് അബൂബക്കര്‍ സിദ്ദീഖ്, മറ്റൊരു മകനായ മുഹമ്മദ് ജാബിര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍, യാസിന് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെയും സഹോദരന്റെയും മൊഴി. മകന് യാസിന് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതിനെതിരെ മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അബൂബക്കര്‍ സിദ്ദീഖ് വ്യക്തമാക്കി. സംഭവത്തില്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.