ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കും; 110 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം ഓര്‍മ്മയിലേക്ക്

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കും

Update: 2025-05-17 13:52 GMT

പാലക്കാട്: ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ തകര്‍ന്നുകിടക്കുന്ന പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കും. കെ രാധാകൃഷ്ണന്‍ എംപിയുടെയും, യു ആര്‍ പ്രദീപ് എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഭാരതപ്പുഴയ്ക്ക് കുറുകെ 110 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ് ഈ പാലം. ഏറെ കാലമായി തകര്‍ന്നു കിടക്കുന്ന പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല.

പുഴയില്‍ വീണു കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. രണ്ടുമാസം മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ക്ക് വിധേയമായാണ് പാലം പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Similar News