പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടതിന് കേസ്; വീഡിയോകളില്‍ കണ്ട കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ശാസ്ത്രീയമായി തെളിയിച്ച് പ്രോസിക്യൂഷന്‍; യെമന്‍ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

യെമന്‍ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

Update: 2025-05-17 13:29 GMT

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കണ്ട കേസില്‍ യമന്‍ സ്വദേശി അബ്ദുള്ള അലി അബ്ദോ അല്‍ ഹദാദിനെ കോടതി പിരിയുന്നതു വരെ വെറുംതടവും പതിനായിരം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആര്‍.രേഖ ശിക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് നിരോധിച്ചിട്ടുള്ളതാണ്. നിരോധിച്ച ഇത്തരം വീഡിയോകള്‍ 2020 ഡിസംബര്‍ ഇരുപത്തി ഏഴിന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബര്‍ സെല്ലില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് പ്രതി ജോലിചെയ്തിരുന്ന ഈഞ്ചക്കല്‍ ഉള്ള റെസ്റ്റോറന്റില്‍ എത്തി മൊബൈല്‍ പരിശോധിച്ചു..

മൊബൈല്‍ പരിശോധിച്ചപ്പോള്‍ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകള്‍ പോലീസ് കണ്ടത്തിയില്ല. അതിനാല്‍ കേസ് എഴുതിതള്ളി . ശാസ്ത്രീയ പരീക്ഷണത്തിനായി ഫോണ്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പോലീസ് അയച്ചു. ശാസ്ത്രീയ പരിശോധനയില്‍ പ്രതി ഫോണില്‍ കണ്ട വീഡിയോകള്‍ വീണ്ടെടുത്തപ്പോള്‍ അതില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടതായി തെളിഞ്ഞു.

ശാസ്ത്രീയ പാര്‍ശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും കേസ് എടുക്കുകയായിരുന്നു. വീഡിയോകളില്‍ കാണുന്ന കുട്ടികളെ കണ്ടെത്താനാകാത്തതിനാല്‍ ഇവരുടെ പ്രായം തെളിയിക്കാന്‍ പറ്റാറില്ല. അതിനാല്‍ ഇത്തരം കേസുകള്‍ ശിക്ഷിക്കാറില്ല. എന്നാല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനഞ്ച് രേഖകളും രണ്ട് തോണ്ടി മുതലുകളും ഹാജരാക്കി. വഞ്ചിയൂര്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഉമേഷ്, വി.വി.ദീപിന്‍ ഹാജരായി.


Tags:    

Similar News