ഇന്‍സ്റ്റാഗ്രാം പരിചയം: പതിനേഴുകാരിയെ കടത്തികൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍
പതിനേഴുകാരിയെ കടത്തികൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍
തിരുവല്ല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് താമസ സ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ നിധിന്‍ സുരേഷ്(23) ആണ് പിടിയിലായത്. 16 ന് പുലര്‍ച്ചെ 1.30 നാണ് പെണ്‍കുട്ടിയെ കാണാതായത്. പരാതിയെത്തുടര്‍ന്ന് തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപകമായ തെരച്ചിലില്‍ രാവിലെ 10 ന് ഇരുവരെയും യുവാവിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.
പെണ്‍കുട്ടിയെ താമസസ്ഥലത്തുനിന്നും പുലര്‍ച്ചെ സ്‌കൂട്ടറില്‍ കയറ്റിയാണ് ഇയാളുടെ വൈക്കത്തില്ലത്തെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇയാളുടെ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വച്ച്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ കുട്ടിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിരീക്ഷണത്തില്‍ സൂക്ഷിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രതിയുടെ വൈദ്യപരിശോധനയും നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘത്തില്‍ എസ് ഉണ്ണികൃഷ്ണന്‍, എ എസ് ഐമാരായ ജയകുമാര്‍,ജോജോ, സി പി ഓമാരായ അഖില്‍ ജി നാഥ്, ശ്രീമോന്‍, മഹേഷ് എന്നിവരാണുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.