മീന്‍ പിടിക്കാന്‍ പാടത്ത് പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്ന് നിഗമനം
മീന്‍ പിടിക്കാന്‍ പാടത്ത് പോയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്ന് നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-05-21 03:44 GMT
മലപ്പുറം: വളാഞ്ചേരിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠന് (49) ആണ് മരിച്ചത്. മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠന്. പാടത്ത് മരിച്ച നിലയില്‍ കാണുക ആയിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.