മുത്തങ്ങ ചെക്പോസ്റ്റില്‍ എക്സൈസ് പരിശോധന; പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍
മുത്തങ്ങ ചെക്പോസ്റ്റില്‍ എക്സൈസ് പരിശോധന; പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍
By : സ്വന്തം ലേഖകൻ
Update: 2025-05-23 02:22 GMT
കല്പറ്റ: വയനാട്ടില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വന്‍ ശേഖരം എക്സൈസ് പിടികൂടി. ഇന്നലെ രാത്രി മുത്തങ്ങ ചെക്പോസ്റ്റിലാണ് സംഭവം. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്.
പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച വയനാട് വാളാട് സ്വദേശി സഫീര്‍ എക്സൈസ് പിടിയിലായി. ബിയര്‍ വെയ്സ്റ്റില്‍ ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
മൈസൂരില്‍ നിന്ന് ബത്തേരിയിലേക്ക് കൊണ്ടുവരികയായിരുന്നു നിരോധിത പുകയില. ലോറി ഉടമ മാനന്തവാടി സ്വദേശി ആലി മുന്‍പും നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസിലെ പ്രതിയാണ്. വാഹനം ഓടിച്ച പ്രതി സഫീറും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്.