ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2025-05-23 12:24 GMT

കാസര്‍കോഡ്: ദേശീയപാതയില്‍ ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. കാറിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒന്നര മാസം മുമ്പ് വാങ്ങിയ കാര്‍ സി.എന്‍.ജി മോഡലാണ് തീപിടിച്ചത്. മുംബൈയില്‍ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക് പോവുകയായിരുന്ന മുംബൈ സ്വദേശി ഇഖ്ബാല്‍ അഹമ്മദും ഭാര്യയും കുട്ടികളുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഭാര്യയുടെ സഹോദരനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു അവര്‍.

ബെവിഞ്ച എത്തിയപ്പോഴാണ് കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ യാത്രക്കാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായി കത്തിനശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന പണവും രണ്ട് മൊബൈല്‍ ഫോണുകളും കാമറയും നാല് പവന്‍ സ്വര്‍ണാഭരണങ്ങളും കത്തി നശിച്ചു. കാസര്‍കോട് നിന്നുള്ള ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജീവനക്കാര്‍ സ്ഥലത്തെത്തി തീ അണച്ചു.

Similar News