ശക്തമായ കാറ്റും മഴയും തുടരുന്നു; ഗ്യാപ് റോഡില്‍ രാത്രി യാത്രാ നിരോധനം മെയ് 30വരെ
ശക്തമായ കാറ്റും മഴയും തുടരുന്നു; ഗ്യാപ് റോഡില്‍ രാത്രി യാത്രാ നിരോധനം മെയ് 30വരെ
By : സ്വന്തം ലേഖകൻ
Update: 2025-05-28 02:12 GMT
തൊടുപുഴ: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ് റോഡില്‍ രാത്രികാല ഗതാഗതം മേയ് 30 വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു.
ദേശീയപാത 85-ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇരുട്ടുകാനത്തുനിന്ന് കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാംമൈല്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു.
കൊച്ചിയില്‍നിന്ന് മൂന്നാര്‍ പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനത്തുനിന്ന് ആനച്ചാല്‍, രണ്ടാംമൈല്‍ വഴി പോകണം. മൂന്നാറില്‍നിന്ന് കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ രണ്ടാംമൈലില്നിന്ന് ആനച്ചാല്‍, ഇരുട്ടുകാനം വഴി പോകണം.