കരാറുകാരന്റെ സമയോചിത ഇടപെടല്‍; വീട് പണിക്കിടെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
രണ്ടാം നിലയില്‍ നിന്ന് താഴെ വീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
By : സ്വന്തം ലേഖകൻ
Update: 2025-05-28 12:00 GMT
കൊല്ലം: പുനലൂരില്‍ വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയില്‍ നിന്ന് വീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാല് വഴുതി താഴേക്ക് വീണ പ്ലാച്ചേരി സ്വദേശിയായ ശങ്കറിനെ കരാറുകാരനായ ഗണേശന് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
നിര്‍മ്മാണ ജോലിയുടെ ഭാഗമായി തട്ടിളക്കുന്നതിനിടെ ശങ്കര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു നിന്ന ഗണേശന്റ സമയോചിത ഇടപെടലാണ് രക്ഷയായത്. ശങ്കറിന്റെ കാലിന് നിസാര പരിക്കേറ്റു. അപകടത്തിന് ശേഷവും ജോലി പൂര്‍ത്തിയാക്കിയാണ് ശങ്കര്‍ മടങ്ങിയത്.