'ആനയ്‌ക്കെന്ത് ഫോർച്യൂണർ..'; പുഴയിൽ അകപ്പെട്ടുപോയ വെള്ള ടൊയോട്ട കാർ; കൊമ്പന്റെ ഒരൊറ്റ വലിയിൽ വണ്ടി ദേ.. കരയിൽ; എലിഫന്റ് പവർ എന്ന് കമെന്റുകൾ; വൈറലായി വീഡിയോ

Update: 2025-05-29 16:29 GMT
ആനയ്‌ക്കെന്ത് ഫോർച്യൂണർ..; പുഴയിൽ അകപ്പെട്ടുപോയ വെള്ള ടൊയോട്ട കാർ; കൊമ്പന്റെ ഒരൊറ്റ വലിയിൽ വണ്ടി ദേ.. കരയിൽ; എലിഫന്റ് പവർ എന്ന് കമെന്റുകൾ; വൈറലായി വീഡിയോ
  • whatsapp icon

രയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അതുപോലെ ബുദ്ധിശക്തിയുടെ കാര്യത്തിലും ഇവൻ ആള് മിടുക്കനാണ്. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു നദിയിൽ കുടുങ്ങിപ്പോയ കാറിനെ ഏതാനും പേർ ചേർന്ന് ആനയുടെ സഹായത്തോടെ വലിച്ച് കരയ്ക്ക് കയറ്റുന്നതാണ് വീഡിയോ.

'തിരുവേഗപ്പുറ ശങ്കരനാരായണൻ.. ഞങ്ങളെ കുട്ട്യാന...' എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. നദിക്കരയിലെ മണൽ കൂമ്പാരത്തിനുള്ളിൽ കുടുങ്ങിപ്പോയ ഫോർച്യൂണറാണ് ഒരു മിനിറ്റ് കൊണ്ട് തന്നെ ആന വലിച്ച് കരയ്ക്ക് കയറ്റിയത്.

വീഡിയോ ചിത്രീകരിച്ച വ്യക്തി, വലിക്ക് ശങ്കരാ എന്ന് പറഞ്ഞ് കൊണ്ട് ആനയെ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ വടംവലിയാണെന്ന് കരുതിയാൽ മതിയെന്ന് പറയുന്നതും കേൾക്കാം. 'ആന തെല്ലും മടി കാണിക്കാതെ' ആണ് പാപ്പാന്മാരുടെ നിർദ്ദേശത്തിന് അനുസരിച്ച് വാഹനം നിസാരമായി വലിച്ച് കരയ്ക്ക് കയറ്റിയത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

Tags:    

Similar News