കോട്ടയം ഒളശ്ശയില്‍ കനത്ത മഴയിലെ വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Update: 2025-06-01 05:55 GMT

കോട്ടയം: കോട്ടയം ഒളശയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അലന്‍ വെള്ളത്തില്‍ വീണത്.

ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍നിന്നും പുറത്തുപോയത്. തുടര്‍ന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു.

രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പോലീസ് കേസെടുത്തു

Similar News