പുതുപ്പണം വെളുത്തമല വായനശാല രാത്രിയില്‍ അടിച്ചു തകര്‍ത്തു; വടകര പുതുപ്പണത്ത് സിപിഎം- ബിജെപി ആക്രമണം
വടകര : വടകര പുതുപ്പണത്ത് സിപിഎം- ബിജെപി ആക്രമണം. പുതുപ്പണം വെളുത്തമല വായനശാല രാത്രിയില്‍ അടിച്ചു തകര്‍ക്കുന്നതിനെ ചോദ്യം ചെയ്ത സിപിഐ എം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ്- ബിജെപി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്. സിപിഐ എം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍, സിപിഐ എം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകരായ കുന്താപ്പുറത്ത് അജേഷ്, റിജേഷ്, വള്ളുപറമ്പത്ത് രബിത്ത്, സോനിജ്, സഞ്ജു, ദാസന്‍ എന്നിവര്‍ ചേര്‍ന്ന് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.