കോഴിക്കോട് മുക്കത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട് മുക്കത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ മരിച്ചനിലയില്‍

Update: 2025-06-01 07:18 GMT

കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ് റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Similar News