വിദ്യാര്‍ഥികളുമായി യാത്രക്കിടെ സ്കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം
വിദ്യാര്‍ഥികളുമായി യാത്രക്കിടെ സ്കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം
By : സ്വന്തം ലേഖകൻ
Update: 2025-06-04 14:16 GMT
പത്തനംത്തിട്ട: വിദ്യാര്‍ഥികളുമായി യാത്രക്കിടെ സ്കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. മൈലപ്ര എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. കോന്നി ഈട്ടിമൂട്ടില്‍പ്പടിയിലാണ് സംഭവം. ഉരുണ്ട് പോയ ടയര്‍ സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു.
അപകടം ഉണ്ടാകുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് മൂന്ന് കുട്ടികളാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്കൂള്‍ തുറന്നിട്ട് ദിവസങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്കൂള്‍ വാഹനങ്ങളും പരിശോധിച്ചിരുന്നു. എന്നിട്ടും വിരലില്ലെണ്ണാവുന്ന ദിവസം കഴിഞ്ഞപ്പോള്‍ അപകടം സംഭവിച്ചതിനെ വാര്‍ഡ് മെമ്പര്‍ ശങ്കര്‍ വിമര്‍ശിച്ചു. വലിയ ആശങ്കയാണ് രക്ഷിതാക്കള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.