മൂന്നര വയസ്സുകാരി ആശുപത്രിയിലെത്തിയത് കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്നവുമായി; പുറത്തെടുത്തത് മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള വിരയെ
മൂന്നരവയസ്സുകാരിയുടെ കണ്ണിൽനിന്ന് മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള വിരയെ നീക്കി
ഒറ്റപ്പാലം: മൂന്നരവയസ്സുകാരിയുടെ കണ്ണില്‍നിന്ന് മൂന്ന് സെന്റീമീറ്റര്‍ നീളമുളള വിരയെ പുറത്തെടുത്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ പെണ്‍കുട്ടിയുടെ കണ്ണിലാണ് കാഴ്ചശക്തിയെപ്പോലും ബാധിക്കാവുന്ന വിരയെ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള ഡയറോഫിലേറിയ എന്ന വിരയെ നീക്കംചെയ്തു.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ പെണ്‍കുട്ടിയുടെ കണ്ണിലാണ് കാഴ്ചശക്തിയെപ്പോലും ബാധിക്കാവുന്ന വിരയെ കണ്ടെത്തിയത്. താലൂക്കാശുപത്രിയുടെ ഒപിയില്‍ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്നവുമായാണ് പെണ്‍കുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്. ഡോക്ടര്‍മാരായ എം. അണിമയും ടി.വി. സിത്താരയും ചേര്‍ന്ന് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയയാക്കി. കണ്ണിന്റെ പുറംപാളിയില്‍ (കണ്‍ജക്‌റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയനടത്തി വിരയെ പുറത്തെടുത്തു.
സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കും. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ജോണ്‍ ആളൂര്‍ പറഞ്ഞു.