തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും ഇനി നടപ്പില്ല; തത്കാല്‍ ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന് വരുന്നു
തത്കാല്‍ ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന് വരുന്നു
Update: 2025-06-04 18:15 GMT
ന്യൂഡല്‍ഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇത് ഉടന്‍ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഈ മാസം അവസാനം പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.