പിറന്നാള്‍ ദിനത്തില്‍ സമ്മാനം എന്ന നിലയില്‍ ഉപഹാരം വാങ്ങി; കണ്ണൂര്‍ ടൗണ്‍ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Update: 2025-06-06 07:55 GMT

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. റിജേഷ് കെ വി എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ എത്തിയാണ് എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി വിലപിടിപ്പുള്ള ഉപഹാരം കൈപറ്റിയത്.

പൊലീസ് ആക്ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. സംഭവത്തില്‍ എസ്എച്ച്ഒക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പിറന്നാള്‍ ദിനത്തില്‍ സമ്മാനം എന്ന നിലയിലാണ് ഉപഹാരം നല്‍കിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

Similar News