ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റി; വീടിന്റെ തൊട്ടടുത്തെ കരിങ്കല്‍കെട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോള്‍ രാത്രി പാമ്പു കടി; കാലടിയില്‍ മരിച്ചത് ഷിനോയ്
കൊച്ചി: അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട യുവാവ് പാമ്പുകടിയേറ്റു മരിച്ചു. കാലടി മരോട്ടിച്ചുവട് ഒന്നാംവാര്‍ഡില്‍ ലക്ഷംവീട് പ്രദേശത്ത് പനപറമ്പില്‍ വീട്ടില്‍ ഷിനോയ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ വീടിന്റെ തൊട്ടടുത്തെ കരിങ്കല്‍കെട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോള്‍ ഷിനോയിയുടെ വലതുകാലില്‍ എന്തോ കടിച്ചതായി തോന്നി. പെരുവിരലില്‍നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. കരിങ്കല്‍കെട്ടിലെ വിടവുകള്‍ സിമന്റിട്ട് അടച്ചിരുന്നില്ല.
കൂട്ടുകാര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഷിനോയിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. കൃത്രിമകാല്‍ ഉപയോഗിക്കുന്നുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: സുബിത. മകന്‍: ജീവന്‍ (കാലടി ആശ്രമം സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി). അച്ഛന്‍: ദേവസ്സിക്കുട്ടി. അമ്മ: ആനീസ്.