ക്യാന്‍സര്‍ ബാധിതയില്‍ നിന്ന് പണം കവര്‍ന്ന സംഭവം; കുടുംബത്തെ വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്

Update: 2025-06-06 10:10 GMT

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ ബാധിതയില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ കുടുംബത്തെ വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നിഗമനം. സിസിസിടി കേന്ദ്രീകരിച്ചാണ് അന്വേഷണം.

കീമോ തെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഉഷയുടെ വായില്‍ തുണിതിരുകി കയറ്റി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.ക്യാന്‍സര്‍ ബാധിതയായ യുവതി ചികിത്സയ്ക്കായി മാറ്റിവെച്ച 16000 രൂപയാണ് മോഷണം പോയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലെ ഉഷയുടെ വീട്ടില്‍ നിന്ന് പണം മോഷണം പോകുന്നത്.

Similar News