കാട്ടികുളം ഭരതന് അന്തരിച്ചു; വിടവാങ്ങുന്നത് പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തി
By : സ്വന്തം ലേഖകൻ
Update: 2025-06-06 10:13 GMT
തൃശൂര്‍: കാറളം സ്വദേശിയും പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന കാട്ടികുളം ഭരതന് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
കാറളം സ്കൂള്‍ മാനേജര്‍ ആണ്. ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയിഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് പ്രസിഡന്റ്, ശ്രീനാരായണക്ലബ്ബ് പേട്രണ്‍, ശാന്തി നികേതന്‍ സ്കൂള്‍ സ്ഥാപക വൈസ് ചെയര്മാന് അങ്ങനെ നിരവധി സ്ഥാനമാനങ്ങളും പദവികളും അദ്ദേഹം വഹിച്ചു. കേരള പഞ്ചഗുസ്തിയുടെ പ്രസിഡന്റായി പത്ത് വര്‍ഷത്തിലേറെക്കാലം അദ്ദേഹം സജീവമായിരുന്നു. ഭാര്യ: സുധാ ഭരതന്. മക്കള്‍: ലിന്‍ഡ, ലക്കി, ലലു.