അച്ഛനും അമ്മയും പുറത്ത് പോകുന്നതിനാല്‍ സൂക്ഷിച്ച് ഒരിടത്ത് അടങ്ങി ഇരിക്കണമെന്ന് കുട്ടിയോട് പറഞ്ഞ് അടികൊടുത്തു; നേമത്ത് ഒന്‍പതു വയസ്സുകാരി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മ വഴക്ക് പറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തില്‍ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
നേമം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ ഇന്ന് രാവിലെ അച്ഛനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങി. ഇതിനിടെ കുട്ടി അടിതെറ്റി വീണു. അതിന്റെ പേരില്‍ അമ്മ വഴക്കുപറഞ്ഞെന്നും അടി കൊടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്. അച്ഛനും അമ്മയും പുറത്ത് പോകുന്നതിനാല്‍ സൂക്ഷിച്ച് ഒരിടത്ത് അടങ്ങി ഇരിക്കണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി.
അച്ഛന്റെ സഹോദരിക്കൊപ്പമാണ് കുട്ടിയെ വീട്ടിലാക്കി മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയത്. അവര്‍ ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കാനായി കുട്ടിയെ കഴിക്കാന്‍ വിളിച്ചിട്ടും വന്നില്ല. തുടര്‍ന്ന് അടച്ചിട്ടിരുന്ന മുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പൊലീസ് കേസെടുത്തിട്ടുണ്ട്.