റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മറിഞ്ഞു; അങ്കണവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്

Update: 2025-06-06 23:45 GMT

പാലക്കാട്: റോഡിലെ കുഴിയിലേക്ക് സ്‌കൂട്ടര്‍ തെന്നി വീണതിനെത്തുടര്‍ന്ന് യുവതി ലോറിയുടെ ചക്രത്തിന് കീഴിലായി മരിച്ചു. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ചാര്‍ലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊഴിഞ്ഞാമ്പാറ കരുവപാറ സെന്റ് പോള്‍സ് സ്‌കൂളിന് സമീപമായിരുന്നു അപകടം.

അപകടസമയത്ത് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലെ കുഴിയില്‍ വീണത്. തുടര്‍ന്ന് സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മാറുകയും ലോറിയുടെ ചക്രത്തിന് കീഴില്‍പ്പെടുകയും ചെയ്തു. സംഭവസ്ഥലത്തുതന്നെ ജയന്തിയുടെ മരണമാണ് സ്ഥിരീകരിച്ചത്.

അങ്കണവാടി ജീവനക്കാരിയായ ജയന്തി അതിനുശേഷം സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.

Tags:    

Similar News