സൗമ്യമാര്‍ന്ന പെരുമാറ്റം കൊണ്ടും സ്നേഹപൂര്‍ണ്ണമായ സമീപനം കൊണ്ടും മാതൃക; തെന്നല സര്; പുതു തലമുറക്ക് അനുകരണീയ മാതൃക: കെഎസ്യു
സൗമ്യമാര്‍ന്ന പെരുമാറ്റം കൊണ്ടും സ്നേഹപൂര്‍ണ്ണമായ സമീപനം കൊണ്ടും മാതൃക; തെന്നല സര്; പുതു തലമുറക്ക് അനുകരണീയ മാതൃക: കെഎസ്യു
തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യമാര്‍ന്ന പെരുമാറ്റം കൊണ്ടും സ്നേഹപൂര്‍ണ്ണമായ സമീപനം കൊണ്ടും മാതൃകയായ അദ്ദേഹം പുതു തലമുറക്ക് അനുകരണീയ മാതൃകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അനുശോചിച്ചു.
രണ്ട് തവണ അടൂരില്‍ നിന്നുള്ള നിയമസഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ പാര്‍ലമെന്ററി രംഗത്ത് ശോഭിച്ച അദ്ദേഹം, 100 സീറ്റുകളോടെ 2001 ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ച് മികച്ച കെപിസിസി അദ്ധ്യക്ഷനുമായി മാറി തെന്നല ബാലകൃഷ്ണപിള്ള. ആദര്‍ശവാനായ കോണ്ഗ്രസുകാരന് എന്ന് ആര്‍ക്കും അടിവരയിട്ടു പറയാവുന്ന തെന്നല സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.