വിവാഹ വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍
മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദിനെ(27) യാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്‌നോപാര്‍ക്കില്‍ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരുടെ പക്കല്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രതി അത് വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.