പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടവക വികാരിക്കെതിരേ കേസ്
പതിനേഴുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടവക വികാരിക്കെതിരേ കേസ്
By : സ്വന്തം ലേഖകൻ
Update: 2025-06-10 16:07 GMT
കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന് ഒളിവില്‍ പോയിരിക്കുകയാണ്. 2024മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികന് തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.