റോഡ് വശത്ത് പാർക്ക് ചെയ്തിട്ടിരുന്ന കാർ; ഉള്ളിലെ കാഴ്ച കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; ഉടമ എത്തിയപ്പോൾ ട്വിസ്റ്റ്; രണ്ട് ദിവസത്തെ ദുരൂഹത ഒഴിഞ്ഞത് ഇങ്ങനെ!
കോഴിക്കോട്: വടകര കൈനാട്ടിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. സംഭവം വടകര പൊലീസ് പരിശോധിച്ചു വരികയാണ്. രണ്ട് ദിവസമായി കാർ റോഡ് അരികിൽ കിടക്കുകയാണ്. സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പോലീസിന് നൽകിയത്. കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതെന്നും പോലീസിന് വിവരം നൽകിയിട്ടുണ്ട്.
ശേഷം ഉടമയെ വിളിച്ചു വരുത്തി കാർ തുറന്നു പരിശോധിച്ചു. സിഗററ്റ് ലൈറ്റർ ആണെന്ന് ഉറപ്പാക്കി. വിശദമായി ചോദ്യം ചെയ്തു ഉടമയെ വിട്ടയച്ചു. ഇന്നു രാവിലെ ആണ് കാറിൽ തോക്ക് ഉണ്ടെന്നു നാട്ടുകാർ വടകര പൊലീസിൽ പറഞ്ഞത്. രണ്ടു നാളായി കാർ ഒരേ സ്ഥലത്ത് ആയിരുന്നു. കാർ കേടായതു കൊണ്ടു നിർത്തിയിട്ട് പോയത് ആണെന്ന് ഉടമ പറഞ്ഞു. പരിശോധനകൾക്ക് ശേഷം തോക്ക് ഒർജിനൽ അല്ലെന്ന് കണ്ടെത്തുകയായിരിന്നു.