രാത്രി തെരുവ് നായ കുറുകെ ചാടി അപകടം; ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പോലീസുകാരന് ദാരുണാന്ത്യം; വേദനയോടെ കുടുംബം; സംഭവം കൊല്ലത്ത്
By : സ്വന്തം ലേഖകൻ
Update: 2025-06-11 13:31 GMT
കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപ് ആണ് ദാരുണമായി മരിച്ചത്. 26 വയസായിരുന്നു. രാത്രി 12.30 യോടെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അനൂപിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്.