കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതിക്ക് കൈമാറും; നിധിയെ മാതാപിതാക്കള്‍ക്ക് നല്‍കില്ല

Update: 2025-06-10 17:03 GMT

കൊച്ചി: ഝാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറില്ല. കുഞ്ഞിനെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണം. കുഞ്ഞിനെ ഝാര്‍ഖണ്ഡ് ശിശുക്ഷേമസമിതി (സിഡബ്ല്യൂസി)ക്ക് കൈമാറും. നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണുള്ളത്.

കുഞ്ഞിനെ കൈമാറുന്നപക്ഷം മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുള്ള സാഹചര്യമാണോ ഉള്ളതെന്നായിരുന്നു സിഡബ്ല്യൂസി പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിയില്‍നിന്ന് റിപ്പോര്‍ട്ടും തേടിയിരുന്നു. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും പകരം ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറാനും തീരുമാനിച്ചത്.

Similar News