തമിഴ്നാട്ടില്‍ തീരത്തടിഞ്ഞത് മലയാളിയുടെ മൃതദേഹമെന്ന് സൂചന; വിഴിഞ്ഞത്തെ ബന്ധുക്കള്‍ രാമനാഥപുരത്തേക്ക്
By : സ്വന്തം ലേഖകൻ
Update: 2025-06-10 17:30 GMT
വിഴിഞ്ഞം: തമിഴ്നാട് രാമേശ്വരം രാമനാഥപുരം തീരത്തടിഞ്ഞ മൃതദേഹം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി പുല്ലുവിള സ്വദേശി സ്റ്റെല്ലസിന്റേ (45) താണെന്ന് സംശയം.വാച്ച്, ധരിച്ചിരുന്ന വസ്ത്രം എന്നിവയാണ് മൃതദേഹം സ്റ്റെല്ലസിന്റേതാണെന്ന് സംശയിക്കാന്‍ കാരണമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞാല്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും. കഴിഞ്ഞ 30ന് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പുല്ലുവിള പഴയതുറ പുരയിടത്തില്‍ ആന്റണി തദയൂസ്(52) മരിച്ചിരുന്നു. സ്റ്റെല്ലസിനെ കടലില്‍ കാണാതാവുകയും ചെയ്തു.