റീല്‍സ് എടുക്കുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണു; പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി; സംഭവം തിരുവല്ല കുറ്റൂരില്‍
പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി
Update: 2025-06-18 16:13 GMT
തിരുവല്ല: റീല്‍സ് എടുക്കുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണു വിദ്യാര്‍ത്ഥിയെ കാണാതായി. കറ്റോട് ഇരുവള്ളിപ്ര വാഴക്കൂട്ടത്തില്‍ സാബുവിനെയും രമ്യയുടെയും ഇളയമകന്‍ ജെറോ എബ്രഹാം സാബു എന്ന കിച്ചുവിനെ(17)യാണ് കാണാതായത്. കുറ്റൂര്‍ തിരുവാമരം പാടശേഖരത്തിലാണ് സംഭവം.
കൂട്ടുകാരോടൊപ്പം നിന്നപ്പോഴാണ് വെള്ളത്തില്‍ വീണത്. ഒപ്പം ഒരു കൂട്ടുകാരനും വീണമെങ്കിലും മറ്റു കൂട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ഇരുട്ട് ആകുന്നതുവരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടരും. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ജെറോം.